മരിച്ച നിലയിൽ കണ്ടെത്തി
1580558
Friday, August 1, 2025 11:58 PM IST
പുല്ലൂറ്റ്: ചാപ്പാറ 32 കോളനിയിൽ താമസിക്കുന്ന വല്ലത്തുപടി ഹമീദ് (62) നെ വ്യാഴാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ലൈല. മക്കൾ: ഹാറൂൺ അബി, ആഷിക്ക്. ഖബറടക്കം പുല്ലൂറ്റ് ചാപ്പാറ ഹദ്ദാദ് പള്ളി ഖബർസ്ഥാനിൽ നടത്തി.