അമലയുടെ ആധുനിക ഗാസ്ട്രോ സെന്റർ ഇന്ന് ആരംഭിക്കും
1580606
Saturday, August 2, 2025 12:52 AM IST
തൃശൂർ: ഉദരരോഗികളുടെ സൗകര്യാർഥം കൂടുതൽ ആധുനികസൗകര്യങ്ങളോടെ അമലയുടെ ഗാസ്ട്രോ സെന്റർ പട്ടിക്കാട് ചെന്പൂത്ര പി.എം. ആർക്കേഡിൽ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9 .30 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേവമാതാ വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്കൽ, തൃശൂർ തഹസിൽദാർ ടി. ജയശ്രീ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ എന്നിവർ പങ്കെടുക്കും.
ഗാസ്ട്രോ എന്ററോളജി, ഗാസ്ട്രോ ഇന്റസ്റ്റൈനൽ സർജറി ഡോക്ടർമാർ നയിക്കുന്ന ദിവസേനയുള്ള ഒപി, എൻഡോസ്കോപ്പി, കൊളനോസ്കോപ്പി തുടങ്ങിയ രോഗനിർണയസംവിധാനങ്ങളും ഒപ്പം ലാബ്, ഫാർമസി സൗകര്യങ്ങളും സെന്ററിൽ ലഭ്യമാണ്. കൂടാതെ മറ്റ് സൂപ്പർസ്പെഷാലിറ്റി വിഭാഗങ്ങളും അൾട്രാസൗണ്ട് സ്കാനിംഗും വൈകാതെതന്നെ സെന്ററിൽ ലഭ്യമാകും.
ഉദ്ഘാടനത്തിന്റെ ഭാഗമായി നാളെ രാവിലെ ഒന്പതുമുതൽ ഇഎൻടി, ത്വക് രോഗം, നേത്രരോഗം, ഗ്യാസ്ട്രോ എന്ററോളജി, ജനറൽ സർജറി വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ മെഡിക്കൽ ക്യാന്പും നടക്കും. ക്യാന്പിൽ പങ്കെടുക്കുന്നവർക്കു സൗജന്യ പരിശോധനയും മരുന്നുകളും ലഭ്യമാണ്. ബുക്കിംഗിന് ഫോണ്: 9188912579.