മട്ടുപ്പാവുകൃഷിയുമായി കോർപറേഷൻ
1580598
Saturday, August 2, 2025 12:52 AM IST
തൃശൂർ: നഗരസഭകളിൽ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മട്ടുപ്പാവുകൃഷിയുടെ സബ്സിഡിവിതരണവും ഗ്രോ ബാഗ് വിതരണവും മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. 50 കുടുംബശ്രീ അംഗങ്ങൾ അടങ്ങുന്ന മൂന്നു ക്ലസ്റ്റർ രൂപീകരിച്ച് 5,000 രൂപയുടെ പ്രോജക്ടാണ് നടപ്പിലാക്കുന്നത്.
ഒരു ഗുണഭോക്താവിനു 3750 രൂപ സബ്സിഡിയായി ലഭിക്കും. ഓണവിപണിയോടനുബന്ധിച്ച് വീടുകളിൽ കൃഷിചെയ്യുന്ന വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ക്ലസ്റ്റർ രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം. ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സണ്‍മാരായ സത്യഭാമ വിജയൻ, രജുല കൃഷ്ണകുമാർ, മെന്പർ സെക്രട്ടറി വി.എൻ. അജിത തുടങ്ങിയവർ പങ്കെടുത്തു.