കല്ലൂരില്‍ കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു
1580561
Friday, August 1, 2025 11:59 PM IST
കല്ലൂര്‍: കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു. നായരങ്ങാടി പാലത്തുപറമ്പ് ചാര്ത്താംവളപ്പില് വേലായുധന്റെ മകന് മോഹനന് (66) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
തോട്ടത്തില്‍ നിന്ന് നേന്ത്രക്കുലകള്‍ ചുമന്നുകൊണ്ടുവരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
സമീപത്തെ തോട്ടത്തിലെ കര്‍ഷകര്‍ ചേര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: ഹിമ, ഷിമ, ഹിമേഷ്. മരുമക്കള്‍: അനിലന്‍ (പരേതന്), ഷാജന്, സേതുലക്ഷ്മി.