കരുണാകരന്റെ സമൃതിമണ്ഡപത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പുഷ്പാർച്ചന
1580605
Saturday, August 2, 2025 12:52 AM IST
പൂങ്കുന്നം: മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തി. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവരും രാജീവിനൊപ്പമുണ്ടായിരുന്നു.
തൃശൂർ കോർപറേഷൻ ഡിവിഷനുകളിലെ വിവിധ രാഷ്ട്രീയപാർട്ടികളിൽനിന്നു രാജിവച്ച നൂറുപേർ ബിജെപിയിൽ അംഗത്വമെടുക്കുന്ന ചടങ്ങും രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. തൃശൂർ കോർപറേഷൻ ഭരണം ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്നു പദ്മജ വേണുഗോപാൽ പറഞ്ഞു. മനസമാധാനത്തിനുവേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അവർ കൂട്ടിച്ചേർത്തു.