ഹോം ഗാർഡിനെ മരിച്ചനിലയിൽ കണ്ടെത്തി
1580559
Friday, August 1, 2025 11:58 PM IST
ചാലക്കുടി: അഗ്നിരക്ഷാനിലയത്തിലെ ഹോം ഗാർഡ് വീടിനകത്ത് മരിച്ചനിലയിൽ കാണപ്പെട്ടു.
കുറ്റിക്കാട് കോമ്പാറക്കാരൻ ജോൺ മകൻ ബാബു (54) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണ് വീട്ടുകാർ കാണുന്നത്. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ചാലക്കുടിയിൽ ട്രാഫിക് പോലീസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് 10.30 ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫോറോന ദേവാലയത്തിൽ. ഭാര്യ മെറ്റിൽഡ(റാണി) പള്ളുരുത്തി ചെട്ടി വേലിക്കകത്ത് കുടുംബാഗം. മക്കൾ അലൻ ജോൺ, ആൽഫി.