ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു
1580560
Friday, August 1, 2025 11:58 PM IST
പുത്തൻപീടിക: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. പുത്തൻപീടിക അകായ് റോഡിൽ വള്ളോപ്പുള്ളി ശിവരാമൻ (73) ആണ് മരിച്ചത്.
പുത്തൻപീടിക സെന്റ് ജോസഫ് പന്തൽ വർക്ക്സിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച്ച വൈകീട്ട് ഏഴോടെ പാദുവ ആശുപത്രി റോഡ് ജംഗ്ഷനിൽ കൂടി നടന്നു പോകുകയായിരുന്ന ശിവരാമനെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവരാമൻ കഴിഞ്ഞദിവസം രാത്രി മരിച്ചു. ആലപ്പാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം. സംസ്കാരം നടത്തി.