മഞ്ഞപ്പിത്തം ബാധിച്ച് തൊഴിലാളി മരിച്ചു
1596619
Friday, October 3, 2025 11:31 PM IST
വാടാനപ്പിള്ളി: മഞ്ഞപ്പിത്തം ബാധിച്ച് തൊഴിലാളി മരിച്ചു. നടുവിൽക്കര ആലത്തി ക്ഷേത്രത്തിന് കിഴക്ക് പുഴയോര റോഡിന് സമീപം പട്ടാലി പരേതനായ ചേന്ദപ്പന്റെ മകൻ സുധിനപാലൻ (60) ആണ് മരിച്ചത്. ഇലക്ട്രീഷനായിരുന്നു.
രണ്ടുദിവസം മുമ്പ് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധന നടത്തിയപ്പോഴാണ് മഞ്ഞപിത്തമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു മരണം.
ഭാര്യ: ഷിജി (ഖത്തർ). മക്കൾ: അഞ്ജന, അലീന, അഥീന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 10.30 ന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.