ഡോ. രാജു ഡേവിസ് സ്കൂൾ ചാമ്പ്യന്മാർ
1596660
Saturday, October 4, 2025 1:15 AM IST
മാള: തൃശൂർ ഡിസ്ട്രിക്ട് ചെസ് ചാമ്പ്യൻഷിപ്പിൽ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. ഇരുപതോളം സ്കൂളുകളിൽ നിന്നായി 300ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ആറ് വയസിൽ താഴെയുള്ള വിഭാഗത്തിൽ സി.എസ്. ശിവ കാർത്തിക് ചാമ്പ്യനായി.
എട്ടുവയസിൽ താഴെയുള്ള വിഭാഗത്തിൽ ആയുഷ് എസ്. സന്ദീപ് മൂന്നാംസ്ഥാനം നേടി. 10 വയസിൽ താഴെയുള്ള വിഭാഗത്തിൽ റിച്ചാർഡ് മാമ്പിള്ളി, കെ.എൻ. ക്രിശങ്ക് , ഇഷാൻ ടി. ബിബിൻ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. 12 വയസിൽ താഴെയുള്ള വിഭാഗത്തിൽ കെ.എസ്. ധ്യാൻ മൂന്നാം സ്ഥാനവും 14 വയസിൽ താഴെയുള്ള വിഭാഗത്തിൽ എം.ജെ. ആദിദേവ് രണ്ടാംസ്ഥാനവും 16 വയസിൽ താഴെയുള്ള വിഭാഗത്തിൽ കെ.എൻ. ഗൗതം മൂന്നാംസ്ഥാനവും നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ 10 വയസിൽ താഴെയുള്ള വിഭാഗത്തിൽ ധാരാ ഡാലിഷ് ചാമ്പ്യനായി. എട്ടുവയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അന്നപൂർണ രണ്ടാം സ്ഥാനവും സെറാ ജിയോ മൂന്നാം സ്ഥാനവും നേടി. 12 വയസിൽ താഴെയുള്ള വിഭാഗത്തിൽ ഗൗരി ലക്ഷ്മി മൂന്നാം സ്ഥാനം നേടി.