മണ്ഡല, മകരവിളക്ക് മുന്നൊരുക്കങ്ങൾക്ക് അംഗീകാരം
1596650
Saturday, October 4, 2025 1:15 AM IST
ഗുരുവായൂർ: മണ്ഡല, മകരവിളക്ക്, ഏകാദശി സീസണോടനുബന്ധിച്ച് ഗുരുവായൂരിൽ വിപുലമായ മുന്നൊരുക്കങ്ങൾ നടത്താൻ കൗൺസിൽ തീരുമാനിച്ചു.
തീർഥാടകർക്ക് ആവശ്യമായ ഫസ്റ്റ് എയ്ഡ് ബൂത്തുകൾ, കുടിവെള്ള സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കും. 25 ശുചീകരണ തൊഴിലാളികളെ കൂടുതലായി നിയമിക്കും. മാലിന്യം കൈകാര്യംചെയ്യുന്നത് സംബന്ധിച്ച് നഗരത്തിൽ ബോർഡുകൾ സ്ഥാപിക്കും. തെരുവു വിളക്കുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് എൻജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. സീസണിൽ എത്തുന്ന നാടോടികളിൽ മെഡിക്കൽ ക്യാമ്പ് നടത്തും.
കൗൺസിൽ ഹാളിൽ സൗണ്ട് സിസ്റ്റം നവീകരിക്കുന്നതിനായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതിനൽകി. യോഗത്തിൽ ചെയർപേഴ്സൺ എം. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു.