ചേലക്കര കൂട്ട ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന നാലുവയസുകാരനും മരിച്ചു
1596622
Friday, October 3, 2025 11:31 PM IST
ചേലക്കര: ഭർത്താവിന്റെ വിയോഗത്തിൽ മനംനൊന്ത് അമ്മ നൽകിയ വിഷം ഉള്ളിൽ ചെന്ന് ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന നാലു വയസുകാരൻ അക്ഷയ് കഴിഞ്ഞദിവസം രാത്രി മരിച്ചു.
അക്ഷയ് കൂടി യാത്രയായതോടെ മേപ്പാടം കോൽപ്പുറത്ത് വീട്ടിലെ 34 വയസുകാരി ഷൈലജയും മക്കളായ ആറു വയസുകാരി അണിമയും അക്ഷയും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ട ആത്മഹത്യാ ദുരന്തം പൂർണമായി.
മൂന്നാഴ്ച്ച മുന്പ് വൃക്കരോഗത്തെ തുടർന്ന് ഗൃഹനാഥനായ പ്രദീപ് മരിച്ചതിന്റെ മനോവിഷമമാണ് ഈ ദാരുണമായ കടുംകൈയിലേക്ക് ഷൈലജയെ എത്തിച്ചത്. ആദ്യം ആറു വയസുകാരിയായ മകൾ അണിമയാണ് മരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മ ഷൈലജയും ഒടുവിൽ മരണവുമായി പൊരുതിയ അക്ഷയും കൂടി കണ്ണീരടയാളമായി.