നെൽകൃഷിക്കു തുടക്കമിട്ട് വിദ്യാർഥികൾ
1596652
Saturday, October 4, 2025 1:15 AM IST
വടക്കാഞ്ചേരി: കൃഷിയെക്കുറിച്ച് പഠിക്കാൻ വിദ്യാർഥികൾ പാടശേഖരത്തെത്തി.
പാർളിക്കാട് ജിയുപിഎസ് സ്കൂളിലെ വിദ്യാർഥികളാണ് പിടിഎയുടെ സഹായത്തോടെ പാട്ടത്തിനെടുത്ത നാലരപ്പറ കൃഷിഭൂമിയിലാണ് നെൽകൃഷിക്ക് തുടക്കമിട്ടത്. സ്കൂൾ ഒഎസ്എ ചെയർമാനും നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ. അരവിന്ദാക്ഷൻ ഉദ്ഘാടനംചെയ്തു.
കാർഷികരീതികൾ മനസിലാക്കുന്നതിനും പങ്കാളികളാകാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി. പാടശേഖരസമിതി അംഗങ്ങളായ വേണു, രാജേഷ്, ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എസ്എംസി ചെയർമാൻ ധന് യനിധിൻ, സ്കൂൾ പ്രധാനധ്യാപിക പി.എ. ലത, അധ്യാപകരായ മിനി, പ്രിയദർശിനി, ഇന്ദിര സ്കൂൾ കാർഷിക ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.