അതിരപ്പിള്ളിയിൽ കാർ തകർത്ത് കാട്ടാനക്കൂട്ടം
1596645
Saturday, October 4, 2025 1:15 AM IST
അതിരപ്പിള്ളി: വാഴച്ചാലിൽ കേടുവന്ന് നിറുത്തിയിട്ടിരുന്ന കാർ കാട്ടാനക്കൂട്ടം ആക്രമിച്ച് മറിച്ചിട്ടു. അങ്കമാലിയിൽനിന്നു വിനോദയാത്രക്കാർ സഞ്ചരിച്ചിരുന്ന കാറാണ് കാട്ടാനകൾ മറിച്ചിട്ടത്. കഴിഞ്ഞദിവസം രാത്രി ഒന്പതോടെയാണ് സംഭവം.
അതിരപ്പിള്ളിയിൽ നിന്നു മലക്കപ്പാറയിലേക്കു യാത്രക്കാർ സഞ്ചരിച്ചിരുന്ന കാർ കേടുവന്നതിനെ തുടർന്ന് വാച്ചുമരം ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടശേഷം മറ്റൊരു കാറിൽ അതിരപ്പിള്ളിയിലേക്കു മടങ്ങുകയായിരുന്നു. പിന്നീട് രാത്രി മെക്കാനിക്കുമായി തിരിച്ചുവരുന്പോഴേക്കും ഈ സമയത്ത് എത്തിയ കാട്ടാനക്കൂട്ടം കാർ ആക്രമിച്ച് മറിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
ഏറെ നേരം കാട്ടാനകൾ കാറിനടുത്ത് നിലയുറപ്പിച്ചിരുന്നു. ഇതിനാൽ കാട്ടാനകൾ റോഡിൽനിന്നു പോകും വരെ മറ്റു വാഹനങ്ങൾ കാത്തുകിടക്കേണ്ടി വന്നു. ഇന്നലെ രാവിലെ കൂടുതൽ സംഘം സ്ഥലത്തെത്തി കേടുവന്ന കാർ മറ്റൊരുവാഹത്തിൽ കയറ്റി ചാലക്കുടിയിൽ എത്തിച്ചു.