കുന്നത്തേരി തടയണ ഉദ്ഘാടനം
1596649
Saturday, October 4, 2025 1:15 AM IST
എരുമപ്പെട്ടി: നെല്ലുവായ് പതിയാരം കുന്നത്തേരി തടയണയുടെ ഉദ്ഘാടനം നടന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
രണ്ടുഘട്ടങ്ങളിലായാണ് തടയണയുടെ നിർമാണം പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ.വി.സി. ബിനോജിന്റെ ഇടപെടൽ മൂലമാണ് ഫണ്ട് അനുവദിച്ചത്. നൂറോളംകർഷകർക്ക് കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിന് പദ്ധതി ഉപകരിക്കും. ഇതിനോടനുബന്ധിച്ചുള്ള തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, മെമ്പർ ഡോ.വി.സി ബിനോജ്, വാർഡ് മെമ്പമാരായ എം.കെ. ജോസ്, സുധീഷ് പറമ്പിൽ, അജയൻ, കർഷകരായ റെന്നി, സെയ്തുമുഹമ്മദ്, മോഹനൻ, വർഗീസ് എന്നിവർ സംസാരിച്ചു.