തീരുമാനം പുനഃപരിശോധിക്കണം: രാജൻ ജെ. പല്ലൻ
1596642
Saturday, October 4, 2025 1:14 AM IST
തൃശൂർ: കോർപറേഷൻ സ്റ്റേഡിയം അഞ്ചുവർഷത്തേക്കു സ്വകാര്യ ക്ലബ്ബിനു നൽകാനുള്ള തീരുമാനം ഉടൻ തിരുത്തണമെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ഗ്രൗണ്ടും അനുബന്ധസൗകര്യങ്ങളും നവീകരിച്ച് ദീർഘകാല ഉപയോഗത്തിനായി അനുവദിക്കണമെന്ന സൂപ്പർ ലീഗ് കേരളയുടെ ആവശ്യവും യൂണിഫൈഡ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ അപേക്ഷയും തത്വത്തിൽ അംഗീകരിച്ചതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കത്തു നൽകി.
ഫുട്ബോൾ അസോസിയേഷൻ, അത്ലറ്റക്സ് അസോസിയേഷൻ, ഖേലോ ഇന്ത്യ, സ്പോർട്സ് കൗണ്‍സിൽ ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കൗണ്‍സിലർമാർ എന്നിവരുടെ അടിയന്തരയോഗം വിളിച്ചുചേർത്ത് ചർച്ചചെയ്ത് പാലസ് ഗ്രൗണ്ടിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം. മേയറും എൽഡിഎഫ് ഭരണസമിതിയും ഏകപക്ഷീയമായി അഞ്ചുവർഷത്തേക്കു സ്റ്റേഡിയം അനുവദിച്ചു നൽകാനാണു നീക്കമെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും രാജൻ പല്ലൻ പറഞ്ഞു.