പ്രഫ. പി.ടി. കുരിയാക്കോസിന്റെ ജന്മദിനം ആഘോഷിച്ചു
1596643
Saturday, October 4, 2025 1:15 AM IST
തൃശൂർ: കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ കേന്ദ്രം സ്ഥാപകൻ പ്രഫ. പി.ടി. കുരിയാക്കോസിന്റെ 136-ാം ജന്മദിനം പാവറട്ടിയിൽ ആഘോഷിച്ചു.
പാവറട്ടി തീർഥകേന്ദ്രത്തിലെ കുരിയാക്കോസ് സമാധിയിൽ റെക്ടർ റവ.ഡോ. ആന്റണി ചെന്പകശേരിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കുരിയാക്കോസ് സ്മൃതിഭവനിൽ നടന്ന ആഘോഷച്ചടങ്ങിൽ സ്മൃതിഭവൻ അധിപൻ പ്രഫ. കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വിദ്യാപീഠം സംരക്ഷണ സമിതി പ്രസിഡന്റ് തോമസ് പാവറട്ടി, മുൻ പ്രിൻസിപ്പൽ ഡോ.എം.എ. ബാബു, മേജർ പി.ജെ. സ്റ്റൈജു, സ്ഥാപകന്റെ പൗത്രൻ കുരിയൻ പുലിക്കോട്ടിൽ, റിട്ട. പ്രധാനാധ്യാപിക പി.എം. മാഗി, ടോംയാസ് സീനിയർ ആർട്ടിസ്റ്റ് ഫ്രാൻസിസ് അയ്യംകുളം, ഗ്രീൻഹാബിറ്റാറ്റ് ഡയറക്ടർ എൻ.ജെ. ജെയിംസ് എന്നിവർ പ്രസംഗിച്ചു.