ബസ് കാത്തുനിന്ന വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു
1596621
Friday, October 3, 2025 11:31 PM IST
കൊടകര: മറ്റത്തൂര്‍ ഇത്തുപ്പാടം സെന്ററില്‍ വഴിയോരത്ത് ബസ് കാത്തുനിന്നിരുന്ന വിദ്യാര്‍ഥിനി നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറിടിച്ച് മരിച്ചു. ഇത്തുപ്പാടം കരിയാട്ടില്‍ വീട്ടില്‍ ഷാജിയുടെ മകള്‍ നിരഞ്ജന(17)യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. ഇത്തുപ്പാടം റോഡരുകിലെ സ്റ്റോപ്പില്‍ ട്യൂഷന് പോകാനായി ബസ് കാത്തുനിന്നിരുന്ന വിദ്യാര്‍ഥിനിയുടെ ദേഹത്ത് ചുങ്കാല്‍ ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ എട്ടോടെ മരിച്ചു.
കൊടകര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് മാങ്കുറ്റിപ്പാടം ക്രിമറ്റോറിയത്തില്‍. അമ്മ: അജീഷ. സഹോദരി: നീലാഞ്ജന.