ഷോലയാർ വിശുദ്ധ മറിയംത്രേസ്യ പള്ളിയിൽ തിരുനാൾ
1596663
Saturday, October 4, 2025 1:15 AM IST
ഷോലയാർ: വിശുദ്ധ മറിയം ത്രേസ്യ പള്ളിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഫാ. കിരൺ തട്ട്ള കൊടിഉയർത്തി. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് ആറിന് ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ് നോവേന.
11ന് അമ്പുതിരുനാൾ ഏഴിന് പ്രസുദേന്തിവാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ഫാ. സിബിൻ വാഴപ്പിള്ളി കാർമികത്വം വഹിക്കും. രണ്ടിനു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 9.30ന് അമ്പുപ്രദക്ഷിണം പള്ളിയിൽ സമാപിക്കും. തുടർന്ന് വർണമഴ.
12ന് 9.15ന് ആഘോഷമായ തിരുനാൾപാട്ടുകുർബാന. ഫാ. അരുൺ ഭരണികുളങ്ങര മുഖ്യകാർമികത്വംവഹിക്കും. ഫാ. ജോബി മേനോത്ത് സന്ദേശം നൽകും. തുടർന്നു പ്രദക്ഷിണം.