പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണം
1596657
Saturday, October 4, 2025 1:15 AM IST
കോടശേരി: പുലി ഭീതിയിലായ ചായ്പ്പൻകുഴി, വെട്ടിക്കുഴി ചൂളക്കടവ് ജനവാസ മേഖലയിൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് ആവശ്യപ്പെട്ടു.
ഈ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും വനംവകുപ്പ് നടപടി എടുക്കുന്നില്ല. നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നിട്ടുണ്ട്.
വനംവകുപ്പ് സ്ഥാപിച്ച കാമറയിലും പുലിയുടെ ചിത്രം കണ്ടെത്തിയിരുന്നു.എന്നാൽ പുലിയെ പിടികൂടാൻ വനംവകുപ്പ് നടപടികൾ വൈകിപ്പിക്കുക യാണെന്ന് നാട്ടുകാർ ആരോപിച്ചു.