എടത്തിരുത്തി ഇനി... അതിദരിദ്രരില്ലാത്ത ഗ്രാമപഞ്ചായത്ത്
1596661
Saturday, October 4, 2025 1:15 AM IST
എടത്തിരുത്തി: ഗ്രാമപഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ചെന്ത്രാപ്പിന്നി വി.കെ. കുമാരൻ ഹാളിൽ നടന്ന ചടങ്ങ് ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷൈലജ രവീന്ദ്രൻ, സെക്രട്ടറി കെ.വി. സനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി തിലകൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ജ്യോതിപ്രകാശ്, പഞ്ചായത്തംഗങ്ങളായ സജീഷ് സത്യൻ, സിനിത വത്സൻ, ഷൈജ ഷാനവാസ്, ഷിനി സതീഷ്, എ.വി. ഗിരിജ. സാജിത പുതിയവീട്ടിൽ, ഫാത്തിമ അഷറഫ്, പി.എ. ഷമീർ, അസിസ്റ്റന്റ് സെക്രട്ടറി ടെസി, വിഇഒമാരായ ഷിനി, പ്രജിത പ്രകാശ്, സിഡിഎസ് ചെയർപേഴ്സൺ ശ്രീദേവി ദിനേഷ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ 40 കുടുംബങ്ങളെ അവരുടെ ക്ലേശഘടകങ്ങളെ പരിഗണിച്ച് പാർപ്പിടം, ആരോഗ്യം, മരുന്ന്, ഭക്ഷണം എന്നിവ ലഭ്യമാകുന്ന രീതിയിൽ സജ്ജീകരിച്ചിട്ടാണ് പ്രഖ്യാപനം സംഘടിപ്പിച്ചത്.