ഊരകത്ത് റോഡിന്റെ ഭാഗങ്ങൾ കുഴിച്ചു; പോലീസ് തടഞ്ഞു
1596646
Saturday, October 4, 2025 1:15 AM IST
ചേർപ്പ്: സംസ്ഥാനപാതയായ തൃശൂർ - ഇരിങ്ങാലക്കുട റൂട്ടിൽ ഊരകത്ത് കോൺക്രീറ്റ് ചെയ്ത റോഡ് കുഴിച്ച് കേബിൾ ഇടാനുള്ള ശ്രമം നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസെത്തി തടഞ്ഞു. കഴിഞ്ഞദിവസം ഊരകം ക്ഷേത്രംമുതൽ പെട്രോൾപമ്പുവരെയുള്ള ഭാഗങ്ങളിലാണ് കുഴിയെടുത്തത്. റോഡ് നിർമാണച്ചുമതലയുള്ള കെഎസ്ടിപിയുടെ അനുമതിയില്ലാതെയാണ് പ്രവൃത്തി നടന്നതെന്ന് അധികൃതർ പറഞ്ഞു. സ്വകാര്യ മൊബൈൽ കമ്പനിക്കുവേണ്ടിയാണ് കുഴികൾ കുഴിക്കുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെഎസ്ടിപി അധികൃതർ, ചേർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ് എന്നിവർ കുഴിക്കുന്നത് തടഞ്ഞത്. കുഴികൾ റോഡിന് അപകടഭീഷണിയുമാണ്.