ഭവനരഹിതയായ വിദ്യാർഥിനിക്കു വീട് നിർമിച്ചുനൽകി
1596664
Saturday, October 4, 2025 1:15 AM IST
പെരിഞ്ഞനം: കുറ്റിലക്കടവ് രാമൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷ്ണൽ സർവീസ് സ്കീം യൂണിറ്റ് ഭവനരഹിതയായ വിദ്യാർഥിനിക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനവും സ്കൂൾ മാനേജ്മെന്റ് പുതിയതായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടത്തി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഇ.ടി.ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോ.ആർ.അനിൽകുമാർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വിനീത മോഹൻദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എൻ.കെ.അബ്ദുൽ നാസർ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മണി ഉല്ലാസ്, ജില്ലാപഞ്ചായത്തംഗം കെ.എസ്. ജയ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. കരീം, ഹേമലത രാജ് കുട്ടൻ, സായിദ മുത്തുക്കോയതങ്ങൾ, ഫാത്തിമ മോഹൻ, ഡോ. പി.രഞ്ജിത്ത്, ജയശ്രീ, കെ.കെ.നാസർ, അഷിത, എം. പ്രീത, ടി.വി. സതീഷ്, എം. സ്മിത, സുബ്രഹ്മണ്യൻ, എച്ച്എസ്എസ് പ്രിൻസിപ്പൽ എ.ഡി. ദിതി, ഹൈസ്കൂൾ പ്രധാനധ്യാപിക ബി. ബീബ, എൽപി വിഭാഗം പ്രധാനധ്യാപിക ഇന്ദുകല, വിഎച്ച്എസ്ഇ വിഭാഗം ഒഎസ്എ പ്രസിഡന്റ് യു.ബി. ബിനീഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി.ജി. ഐശ്വര്യ തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പൂർവ വിദ്യാർഥി കാട്ടൂർ എസ്എച്ച്ഒ ഇ.ആർ.ബൈജു, സംസ്ഥാന സ്കൂൾ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാവായ സഫ്വാൻ ബിൻ സലിം, ജില്ലാതല സ്വാതന്ത്ര്യദിന ബാൻഡ് മേള മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സ്കൂൾ എൻഎസ്എസ് ബാൻഡ് സംഘം, എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ ജി.എസ്. അഭിലാഷ് തുടങ്ങിയവരെ ആദരിച്ചു.