സർക്കാർ സത്യാവസ്ഥ മനസിലാക്കി ഇടപെടണം: മാർ താഴത്ത്
1596647
Saturday, October 4, 2025 1:15 AM IST
തൃശൂർ: ഭിന്നശേഷിവിഷയത്തിൽ സർക്കാർ സത്യാവസ്ഥ മനസിലാക്കി ഇടപെടണമെന്ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്.
കത്തോലിക്ക കോണ്‍ഗ്രസ് ഡോളേഴ്സ് ഫൊറോന സംഗമം പുത്തൻ പള്ളി ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡന്റ് ഷനു ജോർജ്, ഫൊറോന വികാരി ഫാ. തോമസ് കാക്കശേരി, പ്രമോട്ടർ ഫാ. ലിജോ ചിറ്റിലപ്പിള്ളി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അതിരൂപത പ്രസിഡന്റ് ജോബി കാക്കശേരി, സെക്രട്ടറി കെ.സി. ഡേവിസ്, ഡയറക്ടർ ഫാ. ജിജോ വള്ളൂപ്പാറ, ജോബി ലൂയിസ്, ബാബു മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽനിന്ന് 15 അൽമായരെ ആദരിച്ചു.
പൗരോഹത്യ രജതജൂബിലി ആഘോഷിക്കുന്ന പ്രമോട്ടർ ഫാ. ലിജോ ചിറ്റിലപ്പിള്ളിയെ ആദരിച്ചു.