ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണത്തിനു തുടക്കമായി
1596653
Saturday, October 4, 2025 1:15 AM IST
ചൊവ്വന്നൂർ: സെന്റ് തോമസ് പള്ളിയിൽ ധന്യൻ അഗസ്റ്റിൻ ജോണ്‍ ഊക്കനച്ചന്റെ 69-ാം ശ്രാദ്ധാചരണത്തിനു തുടക്കമായി. നവനാൾ തിരുക്കർമങ്ങളുടെ ആരംഭം എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോഷി ആളൂർ നിർവഹിച്ചു. അഖണ്ഡജപമാലയർപ്പണം, 13 മണിക്കൂർ ആരാധന, ഉപവാസപ്രാർഥന എന്നിവയും നടന്നു. 13നാണ് ശ്രാദ്ധദിനം.
പള്ളിവികാരി ഫാ. തോമസ് ചൂണ്ടൽ, ചാരിറ്റി സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ റിൻസി സിഎസ്സി, കൈക്കാരന്മാരായ ടി.ഐ. ജോസ്, പി.വി. ജോജി, സി.എൽ. ടാബു, ഫാ. എ.ജെ. ഊക്കൻ സ്മാരകസമിതി പ്രസിഡന്റ് പോൾ മണ്ടുംപാൽ, ജനറൽ കണ്‍വീനർ എം.വി. വിൽസൻ എന്നിവർ നേതൃത്വം നൽകി.