സഹൃദയ കോളജില്‍ ഇന്റര്‍ആക്ടീവ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
1596662
Saturday, October 4, 2025 1:15 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ സെന്‍ട്രല്‍ ലൈബ്രറിയുടെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ "റിസര്‍ച്ച് ഇന്‍ഫോര്‍മാറ്റിക്സ് റെഫറന്‍സ് മാനേജ്മെന്റ്നും ശാസ്ത്രീയ ലേഖനത്തിനുമുള്ള എ.ഐ ടൂളുകള്‍' എന്ന വിഷയത്തില്‍ ഇന്ര്ആക്ടീവ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചീഫ് ലൈബ്രേറിയനായ ഡോ. എ.ടി. ഫ്രാന്‍സിസ് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ് അധ്യക്ഷത വഹിച്ചു.
ഗവേഷണ മേഖലയിലെ പുതിയ പ്രവണതകളും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് എങ്ങനെ കാര്യക്ഷമമായി പഠനഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യാം, ഉന്നത നിലവാരമുള്ള ശാസ്ത്രീയ പ്രബന്ധങ്ങള്‍ എങ്ങനെ എഴുതാം എന്നതിനെക്കുറിച്ച് വര്‍ക്ക്ഷോപ്പില്‍ വിശദമായ ചര്‍ച്ച നടന്നു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, ലൈബ്രേറിയന്‍ ഡോ.ബി.ഷാജി എന്നിവര്‍ സന്നിഹിതരായിരുന്നു.