വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
1596655
Saturday, October 4, 2025 1:15 AM IST
കേച്ചേരി: ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ഒരുകോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തികരിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെയും തച്ചാട്ടുകുളത്തിന്റെയും ഫുഡ് കോർണറിന്റയും ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷതവഹിച്ചു.
തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, ജില്ലാപഞ്ചായത്തംഗം എ.വി. വല്ലഭൻ തുടങ്ങിയവർ പ്രസംഗിച്ചു. ജീവജ്വാല കലാസമിതിയുടെ നാടൻപാട്ടും കലാപരിപാടികളും നടന്നു.