ലഹരിക്കെതിരേ ചെസ് ടൂർണമെന്റ്
1596654
Saturday, October 4, 2025 1:15 AM IST
വലക്കാവ്: ലഹരിക്കെതിരേ ടീം നവയുഗ അഖിലകേരള ചെസ് ടൂർണമെന്റ് നടത്തി. അസിസ്റ്റന്റ്് എക്സൈസ് കമ്മീഷണർ (വിമുക്തി) എ.ആർ. നിഗീഷ് ആദ്യത്തെ കരുനീക്കി മത്സരം ഉദ്ഘാടനം ചെയ്തു.
റിട്ട. ഡിവൈഎസ്പി രവീന്ദ്രൻ സമ്മാനദാനം നടത്തി. മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികൾ ലഹരിക്കെതിരേ ഫ്ലാഷ്മൊബ് അവതരിപ്പിച്ചു. അധ്യാപിക ആർദ്ര ഫ്ലാഷ് മോബ് കോ-ഓർഡിനേറ്റ് ചെയ്തു. ടൂർണമെന്റിനെത്തിയ കളിക്കാർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി.ആർ. രജിത്ത്, കൈലാസനാഥ വിദ്യാനികേതൻ സ്കൂൾ അധ്യാപിക എസ്. അനിത എന്നിവർ ബോധവൽകരണം നടത്തി.
ഓപ്പൺ വിഭാഗത്തിൽ സഫർ ഹുസൈൻ, അൺട്രീറ്റഡ് വിഭാഗത്തിൽ മുഹമ്മദ് അനസ്, 15 വയസിനുതാഴെയുള്ളവരുടെ വിഭാഗത്തിൽ ആർണവ് ആനന്ദ്, പത്തു വയസിനുാഴെയുള്ളവരുടെ വിഭാഗത്തിൽ എസ്. ആകാശ് എന്നിവർ ചാമ്പ്യന്മാരായി. വിജയികൾക്ക് ഒരുലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണംചെയ്തു.