പൊതുവിദ്യാഭ്യാസ വകുപ്പില്‍ തീര്‍പ്പാക്കാനുള്ളത് 19,092 ഫയലുകള്‍
Friday, August 8, 2025 2:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇനി തീര്‍പ്പാക്കാനുള്ളത് 19,092 ഫയലുകള്‍. ഇന്നലെ നടന്ന ഫയല്‍ അദാലത്തില്‍ തീര്‍പ്പാക്കിയതിനു ശേഷമുള്ള കണക്കാണിത്.
പൊതുവിദ്യാസം, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് ഇത്രയും ഫയലുകള്‍ ഇനിയും തീര്പ്പാക്കാനായുള്ളത്.
ഇന്നലെ നടന്ന ഫയല്‍ അദാലത്തില്‍ 22,413 ഫയലുകളാണ് തീര്‍പ്പാക്കിയത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരയുള്ള ജില്ലകളുടെ ഫയല്‍ അദാലത്ത് ഈ മാസം 14ന് നടത്തും.