അജ്ഞാതമൃതദേഹം കണ്ടെത്തി
1577496
Sunday, July 20, 2025 10:53 PM IST
ചേർപ്പ്: മണലിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കടലാശേരി പാലക്കടവ് പാലത്തിനു സമീപത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം.
എറവക്കാട് ഓടൻചിറ ഷട്ടറിനു സമീപം ചൂണ്ടയിട്ടിരുന്നവരാണ് പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടത്. പിന്നീട് പാലത്തിനു സമീപം തടഞ്ഞുനിന്ന മൃതദേഹം നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു.
ഏകദേശം 55 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചുവന്ന ഷർട്ടും വെള്ളമുണ്ടുമാണ് വേഷം. ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.