കോടാലി - മോനൊടി റോഡില്‍ കുഴികള്‍ നിറഞ്ഞു, ദുരിതയാത്ര
1577575
Monday, July 21, 2025 1:53 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി-മോനൊടി റോഡില്‍ കുഴികള്‍ നിറഞ്ഞത് ഇതുവഴിയുള്ള യാത്ര ദുസഹമാക്കുന്നു.
മലയോരഗ്രാമങ്ങളായ മോനൊടി, മുട്ടത്തുകുളങ്ങര, കടമ്പോട്, മാങ്കുറ്റിപ്പാടം പ്രദേശങ്ങളെ വ്യാപാരകേന്ദ്രമായ കോടാലിയുമായി ബന്ധിപ്പിക്കുന്ന ഈ റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ പ്രദേശവാസികള്‍ ദുരിതത്തിലാണ്.
നാലുസ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റോഡില്‍ മാങ്കുറ്റിപ്പാടം ശാന്തിനഗര്‍, കടമ്പോട് കുരുലിപടി, എസ്എന്‍ഡിപി വഴി പരിസരം എന്നിവിടങ്ങളിലാണ് കുഴികള്‍ ഉള്ളത്.
വര്‍ഷങ്ങളായി റീടാറിംഗ് നടക്കാത്ത ഈ റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളതായി പറയുന്നുണ്ടെങ്കിലും നിര്‍മാണത്തിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല.