ആൻ മൂക്കനെ മന്ത്രി അനുമോദിച്ചു
1577863
Tuesday, July 22, 2025 2:06 AM IST
തൃശൂർ: കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിൽ പ്രത്യേക ക്ഷണിതവായി പങ്കെടുത്ത അരണാട്ടുകര ഇൻഫന്റ് ജീസസ് കോണ്‍വെന്റ് ഗേൾസ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി ആൻ മൂക്കനെ മന്ത്രി കെ. കൃഷ്ണൻകുട്ടി അനുമോദിച്ചു.
രാമനിലയത്തിൽവച്ചാണ് മന്ത്രി ആൻ മൂക്കനെ അനുമോദിച്ചത്. ഇന്ത്യ ഗവണ്മെന്റ് മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻഡ് എംപവർമെന്റിന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ സംഘടിപ്പിച്ച യോഗദിനാഘോഷത്തിലാണ് ആൻ മൂക്കൻ പ്രത്യേക ക്ഷണിതാവായി യോഗ പ്രകടനം കാഴ്ചവച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേഴ്സണ്‍ ഡിസബിലിറ്റീസ് വിഭാഗത്തിലാണ് അംഗപരിമിതയായ ആൻമൂക്കൻ പങ്കെടുത്തത്. കേന്ദ്രമന്ത്രി ഡോ. വീരേന്ദ്രകുമാറും നേരത്തേ ആനിനെ പ്രത്യേകം അനുമോദിച്ചിരുന്നു
അയ്യന്തോൾ സ്വദേശികളും അധ്യാപകരുമായ ജീൻ മൂക്കന്റെയും പിൻസിയുടെയും മകളാണ്.
യോഗയിൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച സംസ്ഥാന യോഗ ഒളിന്പ്യാഡ് 2025 ലെ മികച്ച പ്രകടനത്തിനും സമ്മാനം കരസ്ഥമാക്കിയിരുന്നു.