തടവുകാരൻ ശ്വാസംമുട്ടലിനെ തുടർന്ന് മരിച്ചു
1577807
Monday, July 21, 2025 11:46 PM IST
വിയ്യൂർ: സെൻട്രൽ ജയിലിൽ പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന തടവുകാരൻ ശ്വാസം മുട്ടലിനെ തുടർന്ന് മരിച്ചു.
വടക്കേക്കാട് എടക്കര ഉദയം തിരുത്തി വീട്ടിൽ കുഞ്ഞുമ്മദ് (68) ആണ് ജയിലിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്നതിനിടെ മരിച്ചത്. ഒന്നര വർഷമായി തടവുകാരനാണ്.