അതിരപ്പിള്ളി റോട്ടറി ക്ലബ് സ്ഥാനാരോഹണം
1577859
Tuesday, July 22, 2025 2:06 AM IST
ചാലക്കുടി: അതിരപ്പിള്ളി റോട്ടറി ക്ലബ്ബിന്റെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ്് ലിജോ മത്തായി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ജോഷി ചാക്കോ സ്ഥാനരോഹണം ഉദ്ഘാടനം ചെയ്തു. 2024 - 25 വർഷത്തെ റിപ്പോർട്ട് സെക്രട്ടറി അമൽജിത് അവതരിപ്പിച്ചു.
2025 - 26 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി വിനോദ് ജേക്കബ് - പ്രസിഡന്റ്, അബിഷ് ജോസ് - വൈസ് പ്രസിഡന്റ്, ബിജു കുര്യാക്കോസ് - സെക്രട്ടറി, അഡ്വ. ജയൻ കുറ്റിച്ചാക്കു - ജോയിന്റ്് സെക്രട്ടറി, പി.ജി. പ്രദീപ് - ട്രഷറർ എന്നിവർ സ്ഥാനമേറ്റു.
അസി. ഗവർണർ ഷാജു ജോസ് പുതിയതായി മെമ്പർഷിപ്പ് സ്വീകരിച്ച അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അംഗത്വം നൽകി.
നവസരണി പ്രൊജക്ട് വഴി ഡ്രൈവിംഗ് പരിശീലത്തിനായി വിനോദ് ജേക്കബ് സംഭാവന നൽകിയ വാഹനംവഴി അതിരപ്പിള്ളി മേഖലയിലെ 125 ട്രൈബൽ വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് ലൈസൻസ് ലഭിക്കുകയും അതിൽ 30 ഓളം പേർ സ്വന്തമായി വാഹനം വാങ്ങുകയും ചെയ്തതായി യോഗത്തിൽ പങ്കെടുത്ത ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി കെ. ആർ. രാജീവ് അറിയിച്ചു.
യോഗത്തിൽ ജിജി ആർ. രമേശ്, ചാർട്ടർ പ്രസിഡന്റ്് ഡോ. ജോർജ് കോലഞ്ചേരി, എം. ജെ. ജോബി, സെക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ, ഡയറക്ടർമാരായ ജയൻ കുറ്റിച്ചാക്കു, അബിഷ് ജോസ്, പി.ജി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.