ദേശീയ കടല്‍നീന്തൽ; ഡോ. രാജു ഡേവിസ് സ്കൂളിനു രണ്ടാംസ്ഥാനം
1577851
Tuesday, July 22, 2025 2:06 AM IST
മാള: ചെന്നൈയിലെ മറീന ബിച്ചില്‍ നടന്ന ദേശീയ അക്വാഫെസ്റ്റ് കടല്‍ നീന്തല്‍ ട്രൈ എലോൺ അക്വാ ചാമ്പ്യൻഷിപ്പില്‍ ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളിന് അഖിലേന്ത്യതലത്തില്‍ ഓവറോള്‍ രണ്ടാംസ്ഥാനം. വിവിധ ഇനങ്ങളിലായി മൂന്ന് ഒന്നാംസ്ഥാനവും നാലു രണ്ടാംസ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ദേശീയതലത്തിൽ സ്കൂൾ രണ്ടാംസ്ഥാനത്തെത്തിയത്.
ഒരു കിലോമീറ്റര്‍ കടല്നീന്തലില് സബ് ജൂണിയര്‍ വിഭാഗത്തില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഡെറിന്‍ ഡെന്നി ഒന്നാംസ്ഥാനം നേടി. ജൂണിയര്‍ വിഭാഗത്തില്‍ അരകിലോമീറ്ററില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ കെ.എം. മുഹമ്മദ്, വസിം മേത്തര്‍, അദ്വൈത് രാജീവ് എന്നിവർ രണ്ടാംസ്ഥാനവും നേടി.
സബ്ജൂണിയര്‍ വിഭാഗത്തില്‍ എട്ടാം ക്ലാസിലെ നേദിക് ജോസഫ് കെ.ജെ. മൂന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഴാം ക്ലാസിലെ സെഫാനിയ ഫാന്റിന്‍ രണ്ടാംസ്ഥാനവും സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറാം ക്ലാസിലെ സാന്‍ഡ്രിയ ഫാന്റിന്‍ രണ്ടാംസ്ഥാനവും നേടി. മാസ്റ്റേഴ്സ് വിഭാഗത്തില്‍ എം. സുനില്‍, എലൈറ്റ് വിഭാഗത്തില്‍ വി. സതീഷ് എന്നിവര്‍ ഒരു കിലോമിറ്റർ ഇനത്തില്‍ ഒന്നാംസ്ഥാനം നേടി.