പൂവത്തുംകടവ് ഫാർമേഴ്സ് സഹ. ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് സമർപ്പണം നടത്തി
1577858
Tuesday, July 22, 2025 2:06 AM IST
കയ്പമംഗലം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് സമർപ്പണം നടത്തി. എസ്.എൻ. പുരം എസ്ബി തേവർപ്ലാസയിൽ നടന്ന അവാർഡ് സമർപ്പണസമ്മേളനം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംഗീത നാടക അക്കാദമി - സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ഹിമ ഷിൻജോ, സമ്മിശ്ര കർഷകനുള്ള അവാർഡ് നേടിയ ബിബിൻ. പി.ദാസ് എന്നിവരെ അനുമോദിച്ചു. 2025 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ സമർപ്പിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ പ്ലസ് ടു അവാർഡ് ദാനവും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം.എസ്. മോഹനൻ എസ്എസ്എൽസി അവാർഡ് ദാനവും നിർവഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എസ്. ശീതൾ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ എം. ആർ. ജോഷി, എം. എസ്. മോഹൻദാസ്, പി. അജിത്കുമാർ, മാനേജിംഗ് ഡയറക്ടർ ടി.ബി. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.
മറ്റു ഡയറക്ടർ ബോർഡ് മെമ്പർമാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.