ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1577570
Monday, July 21, 2025 1:53 AM IST
സെന്റ് ആൻസ് പള്ളി
തൃശൂർ: പടിഞ്ഞാറേകോട്ട സെന്റ് ആൻസ് പള്ളിയിലെ ഉൗട്ടുതിരുനാളിനു പുല്ലഴി സെന്റ് ജോസഫ്സ് ഹോം ഡയറക്ടർ ഫാ. ലിജോ ചിറ്റിലപ്പിള്ളി കൊടിയേറ്റി. വികാരി ഫാ. പോൾ താണിക്കൽ, ജനറൽ കണ്‍വീനർ ഡേവി ഈനാശു പടിക്കല, പബ്ലിസിറ്റി കണ്‍വീനർ സിജോ കള്ളിക്കാടൻ, കൈക്കാരൻമാരായ വിൻസന്റ് കളത്തിങ്കൽ, ജാൻസൻ പുത്തൂക്കര, എൽജോ കല്ലുവീട്ടിൽ, ജോയ് ചക്കാലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
കുറുമല സെന്റ് മേരീസ്
കത്തോലിക്ക പള്ളി
ചേലക്കര: മാർ ഈവാനിയോസ് പിതാവിന്റെ 72-ാം ഓർമപ്പെരുന്നാൾ ആഘോഷിച്ചു. രാവിലെ ചേലക്കര ഫൊറോന പള്ളിയിൽ നിന്നാരംഭിച്ച പദയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലീത്ത മുഖ്യകാർമികത്വംവഹിച്ചു. അനുസ്മരണപ്രസംഗം, സമൂഹബലി, ധൂപപ്രാർഥന, നേർച്ചസദ്യ എന്നിവയുണ്ടായിരുന്നു.