ഡിവൈഎസ്പി ഓഫീസിനരികെനിന്നും മലമ്പാമ്പിനെ പിടികൂടി
1577860
Tuesday, July 22, 2025 2:06 AM IST
ചാലക്കുടി: ഡിവൈഎസ്പി ഓഫീ സിനു സമീപത്തുനിന്നും മലമ്പാ മ്പിനെ പിടികൂടി. ഓഫീസ് പരിസരത്തെ പോലീസ് ക്വാർട്ടേഴ് സിനുസമീപം കാടുപിടിച്ചുകിടന്നിരുന്ന പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് ഏകദേശം 10 അടി നീളവും 12 കിലോയോളം തൂക്കവുമുള്ള മലമ്പമ്പിനെ പിടികൂടിയത്. പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ ഹിറ്റാച്ചി ഡ്രൈവറാണ് പുല്ലിനിടയിൽ പാമ്പിനെ കണ്ടത്. വനപാലകരെ വിവരമറിയിച്ചതിനെത്തുടർന്ന് റെസ്ക്യൂ വർമാരായ ബിബിഷും ദീപുവും ചേർന്ന് പാമ്പിനെ പിടികൂടി.