അങ്കണവാടി ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരംകാണും: വി.ഡി. സതീശൻ
1577562
Monday, July 21, 2025 1:53 AM IST
ചാലക്കുടി: അങ്കണവാടി ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചുവെങ്കിലും പരിഹാരമായില്ലെന്നും പരിഹാരംകാണുന്ന സമയം വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ചാലക്കുടി നഗരസഭ ഏഴാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ സുമനസുകൾ വാങ്ങിനൽകിയ സ്ഥലത്ത് 56 ലക്ഷം രൂപ ചെലവിൽ നിർമിച്ച അനുഗ്രഹ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഹെൽത്ത് വെൽനെസ് സെന്റർ, വയോജന മന്ദിരം കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വി.ഡി. സതീശൻ നിർവഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ചികിത്സാസഹായ വിതരണം നടത്തി. ജനറൽ കൺവീനർ വി.ഒ. പൈലപ്പൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.വി. പോൾ, പ്രീതി ബാബു, ദിപു ദിനേശ്, ആനി പോൾ, യുഡിഎഫ് ലീഡർ അഡ്വ. ബിജു എസ്. ചിറയത്ത്, കൗൺസിലർമാരായ ആലീസ് ഷിബു, സൂസമ്മ ആന്റണി, തോമസ് മാളിയേക്കൽ, റോസി ലാസർ, അങ്കണവാടി ടീച്ചർ റോസിലി ജോർജ്, കൺവിനർമാരായ ജോണി പുതുക്കാട്ടുകാരൻ, സി.കെ. പോൾ എന്നിവർ പ്രസംഗിച്ചു. പ്രവാസി മലയാളി തോമസ് മേലെപ്പുറം, ജോണി മേച്ചേരി, തങ്കച്ചൻ കട്ടക്കയം, സാബു ഇടശേരി തുടങ്ങിയവരെ പ്രതിപക്ഷ നേതാവ് ആദരിച്ചു.