ജൂബിലിയിൽ മെഡിക്കൽ കോണ്‍ഫറൻസ്
1577864
Tuesday, July 22, 2025 2:06 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാരുടെ സ്വഭാവവൈകല്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കൽ കോണ്‍ഫറൻസ് സംഘടിപ്പിച്ചു.
കേരള ആരോഗ്യസർവകലാശാല റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സൈക്യാട്രി പ്രഫസർ എമരിറ്റസ് ഡോ. ജെയിംസ് ടി. ആന്റണി, സൈക്യാട്രി വിഭാഗം മേധാവി ഡോ. നീതി വത്സൻ, അസിസ്റ്റന്റ് പ്രഫസർ ഡോ. ജോമി ചക്കാലക്കുടി എന്നിവർ സന്നിഹിതരായി.
കൗമാരക്കാരിലെ സ്വഭാവവൈകല്യങ്ങൾ, ആത്മഹത്യാപ്രവണത, അക്രമവാസന, സ്കൂളിൽ പോകാനുള്ള വിമുഖത എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് ക്ലാസുകൾ നടന്നു. കാരക്കോണം മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. അനിൽ പ്രഭാകരൻ, കൊച്ചിയിലെ പീജെയ്സ് ന്യൂറോസെന്ററിലെ സീനിയർ സൈക്യാട്രിസ്റ്റ് ഡോ. ഫിലിപ്പ് ജോണ്‍, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, തിരുവനന്തപുരം– മെന്റൽ ഹെൽത്ത് സെന്ററിലെ സീനിയർ സൈക്യാട്രിസ്റ്റ് ഡോ. ഇന്ദു വി. നായർ, പുതുച്ചേരി ജിപ്മറിലെ ഡോ. വികാസ് മേനോൻ എന്നിവർ ക്ലാസുകൾ നയിച്ചു.