അന്താരാഷ്ട്ര അംഗീകാരത്തിലേക്ക് കേരളത്തെ നയിച്ച് രണ്ടു ഗവേഷകര്‍
1577564
Monday, July 21, 2025 1:53 AM IST
ഇരിങ്ങാലക്കുട: ചൈനയിലെ ബെയ്ജിംഗില്‍ നടന്ന 15 ാമത് ഇന്റര്‍നാഷണല്‍ സിമ്പോസിയം ഓഫ് ന്യൂറോപ്റ്ററോളജിയില് പങ്കെടുത്ത് കേരളത്തിലെ രണ്ടു ഗവേഷകര്‍ സംസ്ഥാനത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകനും എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ടി.ബി. സൂര്യനാരായണന് ഇന്ത്യയിലെ വലച്ചിറകന്‍ ശ്രേണിയിലെ പഠനനില എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രഭാഷണം, ഇന്ത്യയിലെ വലച്ചിറകന്‍ ജീവികളുടെ വൈവിധ്യം, ഗവേഷണ പുരോഗതി, സംരക്ഷണ വെല്ലുവിളികള്‍ എന്നിവ വിശദീകരിച്ചു.
ക്രൈസ്റ്റ് കോളജിലെ എസ്ഇആര്‍എല്‍ ലാബ് മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ.സി. ബിജോയ് കേരളത്തിലെ ഓള്ഫ്ളൈസ് എന്ന വലച്ചിറകന്‍ വിഭാഗത്തിന്റെ ആവാസവും ഉയരപരമായ മുന്‍ഗണനകളും എന്ന വിഷയത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. കേരളത്തിലെ അപൂര്‍വ വലച്ചിറകന്‍ വിഭാഗത്തില്‍പ്പെടുന്ന ജീവികളുടെ വിതരണം, പരിസ്ഥിതി അനുയോജ്യത തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പ്രബന്ധത്തിലൂടെ ലഭിച്ചു.