കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി
1577857
Tuesday, July 22, 2025 2:06 AM IST
കാട്ടൂര്‍: സര്‍വീസ് സഹകരണബാങ്കിലെ മെമ്പര്‍മാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരെ മെമന്റോയും കാഷ് അവാര്‍ഡും നല്കി ആദരിച്ചു. വിദ്യാദരം ചടങ്ങ് തൃശൂര്‍ ജില്ല അസി. കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളായ എം.ജെ. റാഫി, മധുജ ഹരിദാസ്, എം.ഐ. അഷ്റഫ്, ഷെറിന് തേര്‍മഠം, ഇ.എല്‍. ജോസ്, പി.പി. ആന്റണി, രാജന് കുരുമ്പേപറമ്പില്‍, കെ.ബി. ബൈജു, പി.എ. മുഹമ്മദ് ഇക്ബാല്‍, രാജേഷ് കാട്ടിക്കോവില്‍, സ്മിത മനോജ് എന്നിവര്‍ ആശം സകളര്പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്് പ്രമീള അശോകന് സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.