പോസ്റ്റർ പ്രകാശനം ചെയ്തു
1577566
Monday, July 21, 2025 1:53 AM IST
തൃശൂർ: തൃശൂർ കലാസദൻ വീണ്ടും നാടകരംഗത്തേക്ക്. ഏറെ നാളുകൾക്കുശേഷം തൃശൂർ കലാസദൻ അണിയിച്ചൊരുക്കുന്ന പ്രഫഷണൽ നാടകം ‘എന്റെ പിഴ ’യുടെ ടൈറ്റിൽ പോസ്റ്റർ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പ്രകാശനം ചെയ്തു.
ആർച്ച്ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ കലാസദൻ പ്രസിഡന്റ് ബാബു കവലക്കാട്ട്, സെക്രട്ടറി ഫാ. ജിയോ തെക്കിനിയത്ത്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് ചെങ്ങലായ്, സിൽവി, മേഴ്സി ബാബു, അൽഫോണ്‍സ, സംവിധായകൻ ഫാ. ഫിജോ ജോസഫ് ആലപ്പാടൻ എന്നിവർ സന്നിഹിതരായി.