അടിപ്പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കും
1577856
Tuesday, July 22, 2025 2:06 AM IST
ചാലക്കുടി: കോടതിജംഗ്ഷനിലെ അടിപ്പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അതി രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുവേണ്ട ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുവാൻ ജനപ്രതിനിധികളും ബസ് ഉടമകൾ ഉൾപ്പെടെയുള്ള മറ്റു വിഭാഗങ്ങളുമായി ചർച്ച നടത്താൻ നഗരസഭയിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
സർവീസ് റോഡുകളിൽ ചില ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണവും അടിപ്പാതയ്ക്ക് ഇരുഭാഗത്തും ബെൽ മൗത്തുകൾ സൗകര്യപ്പെടുത്തുന്നതും ഉൾപ്പടെ ചർച്ച ചെയ്തു. സിവിൽ സ്റ്റേഷൻ, ഇറിഗേഷൻ ഓഫീസുകളുടെ ഭാഗത്ത് ബെൽ മൗത്ത് സൗകര്യപ്പെടുത്തു ന്നതിനുള്ള നടപടികൾ എംഎൽഎ സ്വീകരിക്കുന്നുണ്ടെന്നും ഇരുഭാഗത്തേയും ഇലക്ട്രിക് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനു നഗരസഭ പണം അടയ്ക്കാൻ തയാറാണെന്ന് കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ ഷിബു വാലപ്പൻ യോഗത്തിൽ പറഞ്ഞു.
നോർത്ത് ബസ് സ്റ്റാൻഡിൽനിന്നും ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും മാർക്കറ്റ് റോഡിലെ വൺവെ സംവിധാനം കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ഇക്കാര്യത്തിൽ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. റോഡിലെ അനധികൃത പാർക്കിം ഗും അനധികൃത കച്ചവടങ്ങളും കർശനമായി ഒഴിവാക്കും.
സൗത്ത് പള്ളി സ്റ്റോപ്പിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റണമെന്ന ഹൈക്കോടതി വിധിയും താലൂക്ക് ആശുപത്രി പരിസരത്തെ ഓട്ടോ ടാക്സി സ്റ്റാൻഡിന്റെ കോടതി വിധിയും നടപ്പിലാക്കുന്നതിന് ഓട്ടോറിക്ഷ പ്രതിനിധികളുമായി ചർച്ച്ചെയ്ത് നടപടി സ്വീകരിക്കും.
ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. എസ്എച്ച്ഒ എം.കെ. സജീവ്, ഡെപ്യൂട്ടി തഹസിൽദാർ പി.എസ്. ജയദേവൻ, എഎംവിഐ മെൽവിൻ ജോൺ, അനു. കെ. സദാനന്ദൻ എന്നിവർ പങ്കെടുത്തു.