ഓപ്പറേഷൻ തിയറ്ററിലേക്ക് ഉപകരണങ്ങൾ നൽകി
1577576
Monday, July 21, 2025 1:53 AM IST
ചാലക്കുടി: പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇൻഡ്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ചാലക്കുടി താലൂക്ക് ആശുപത്രി ഓപ്പറേഷൻ തിയറ്ററിലേക്ക് സർജറി ഉപകരണങ്ങൾ കൈമാറി. അഞ്ചു വ്യത്യസ്ത ഉപകരണങ്ങൾക്ക് 49,00,000 രൂപ ചെലവഴിച്ചു.
ഉപകരണങ്ങളുടെ കൈമാറൽ നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശ് അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി.
പവർ ഗ്രിഡ് കോർപറേഷൻ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ബിപ്ലോബ് പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. കലൈശെൽവി രേഖകൾ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. എ.എ. മിനിമോൾ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർ വി.ജെ. ജോജി, സ്റ്റാഫ് പ്രതിനിധി സി. സുബ്രഹ്മണ്യൻ, ലേ സെക്രട്ടറി മനോജ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.