വഴിയാത്രക്കാരന് ബൈക്കിടിച്ചു മരിച്ചു
1577806
Monday, July 21, 2025 11:46 PM IST
മൂന്നുമുറി: ബൈക്കിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. അവിട്ടപ്പിള്ളി ആട്ടോക്കാരന് വറീതിന്റെ മകന് ദേവസി(68)യാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം റോഡിലൂടെ നടന്നുപോകുമ്പോള്‍ ചേലക്കാട്ടുകര പെട്രോള്‍പമ്പിനു സമീപം പിറകില്‍ നിന്ന് ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടന്‍ മറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ: റോസിലി. മക്കള്‍: ഡിക്സന്, ദിവ്യ, ഡിന്‍ഷ.