കള്ളുകുപ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
1577867
Tuesday, July 22, 2025 2:06 AM IST
വടക്കാഞ്ചേരി: കള്ള്ഷാപ്പിൽ ബില്ല് കൊടുക്കുന്നതിൽ കള്ളുകുപ്പികൊണ്ട് തലക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി. അത്താണി സ്വദേശി ദേവൻ (21) നെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. അത്താണി കള്ളുഷാപ്പിൽ വെച്ചായിരുന്നു സംഭവം.
പൂമല ചോറ്റുപാറ കൊല്ലാറ വീട്ടിൽ അക്ഷയ് (22)നെയാണ് കള്ളുകുപ്പികൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ അക്ഷയ് പ്രതി ദേവൻ എന്നിവർ സുഹൃത്തുക്കളാണ്. ഇവരുടെ പേരിൽ നിരവധി കേസുകളുമുണ്ട്.
അത്താണി കള്ളുഷാപ്പിൽ ദേവന്റെ പിറന്നാൾ ആഘോഷത്തിനിടെ യാണ് മർദ്ദനമേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.