സമ്പാളൂരിൽ യുവജനദിനം ആചരിച്ചു
1577577
Monday, July 21, 2025 1:53 AM IST
സമ്പാളൂർ: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തീർഥാടന ദേവാലയത്തിൽ യുവജനദിനം ആചരിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. ജോൺസൺ പങ്കേത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് സംഗീതസംവിധായകൻ അൽഫോൺസ് ജോസഫിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കുവേണ്ടിയുള്ള പ്രോഗ്രാമും മാള സർക്കിൾ ഇൻസ്പെക്ടർ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിൽ ലഹരിയെക്കുറിച്ചുള്ള ബോധവത്്കരണ ക്ലാസും നടത്തി.
കോട്ടപ്പുറം രൂപത യൂത്ത് ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, ചേതന മ്യൂസിക്കൽ അക്കാദമി ഡയറക്ടർ ഫാ. തോമസ് ചക്കാ ലമറ്റത്ത്, സഹവികാരി ഫാ. റെക്സൻ പങ്കേത്ത്, കൈക്കാരന്മാരായ ഫ്രാൻസിസ് സിമേതി, ആഷ്ലി ഡി റോസായോ, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈൻ അവരേശ്, കേന്ദ്രസമിതി പ്രസിഡന്റ് ജോമോൻ പിൻഹിരോ, വിശ്വാസ പരിശീലന പ്രധാന അധ്യാപിക ഐവി ലൂയിസ് എന്നിവർ പ്രസംഗിച്ചു.