മികവ് 2025: വിദ്യാർഥികളെ ആദരിച്ചു
1577572
Monday, July 21, 2025 1:53 AM IST
ചെവ്വൂർ: വെെഎംസിഎയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ ചെവ്വൂർ നിവാസികളായ വിദ്യാർഥികളെ ആദരിച്ചു. ചെവ്വൂർ വൈഎംസിഎ പ്രസിഡന്റ് ജോബി ജോർജ് അധ്യക്ഷതവഹിച്ചു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡെല്‍റ്റോ എല്‍. മാറോ ക്കി ഉദ്ഘാടനം നിർവഹിച്ചു.
കേരള കാത്തലിക് ഫെഡറേഷൻ ട്രഷറർ അഡ്വ. ബിജു കുണ്ടുകുളം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെന്പർമാരായ വനജ, ജോസ് ചാക്കേരി എന്നിവർ സംസാരിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്നു മൂന്നാംറാങ്ക് കരസ്ഥമാക്കിയ സാന്ദ്ര ഷോബിയെ അഭിനന്ദിച്ചു. സെക്രട്ടറി ജോസഫ് പുളിക്കൻ, പ്രോഗ്രാം കണ്‍വീനർ ഇ.പി. ജോസഫ്, വിമൻസ് ഫോറം കണ്‍വീനർ ലീന ലാസർ, ഹൈസ്കൂൾ വൈഎംസിഎ പ്രസിഡന്റ് ജെസ്മരിയ ആന്റോ എന്നിവർ സംസാരിച്ചു.
ട്രഷറർ പോൾസണ്‍ മാറോക്കി,വിമൻസ് ഫോറം ചെയർപേഴ്സൻ അഡ്വ. ലീന ജോസ്, ഹൈവൈ വൈസ് പ്രസിഡന്റ് ഗ്രേസ്ജോ സിജോ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.