ഗുരുവായൂര്‍ മണ്ഡലംതല പട്ടയമേള 28ന്
1577568
Monday, July 21, 2025 1:53 AM IST
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലംതല പട്ടയമേള 28ന് നടത്തും. മന്ത്രി കെ. രാജന് ഉദ്ഘാടനംചെയ്യും. പുന്നയൂർ പഞ്ചായത്തിലെ അൽ സാക്കി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷതവഹിക്കും.
ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 145 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. പുറമ്പോക്ക് പട്ടയങ്ങള്‍ 60, ദേവസ്വം പട്ടയങ്ങള്‍ 20, ലാന്‍ഡ് ടെബ്രൂണല് പട്ടയങ്ങള്‍ 65 എന്നിങ്ങനെയാണ് വിതരണം ചെയ്യുക. അകലാട് മൂന്നൈനി പ്രദേശത്തെ ജനങ്ങളുടെയും എടക്കഴിയൂര്‍ ഫിഷറീസ് കോളനിയിലെ ജനങ്ങളുടെയും ദശാബ്ദങ്ങളായുള്ള പട്ടയപ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്ന് എംഎൽഎ അറിയിച്ചു.
പട്ടയമേള നടത്തുന്നതുസംബന്ധിച്ച് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചാവക്കാടുചേര്ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. സുരേന്ദ്രന്, ജാസ്മിന് ഷഹീര്‍, വിജിത സന്തോഷ്, തഹസില്‍ദാര്‍ കിഷോര്‍കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു.