ഡെങ്കിപ്പനി ബാധിച്ച് ഇതര സംസഥാന തൊഴിലാളി മരിച്ചു
1580782
Saturday, August 2, 2025 11:22 PM IST
ഇരിങ്ങാലക്കുട: ഡെങ്കിപ്പനി ബാധിച്ച് ഇതര സംസഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ജല്‍പൈഗുരി ബസുലൈനില് കാര്‍ത്തിക് മകന് സപാന്‍ കഹാബ് (25) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം തുമ്പൂരിലായിരുന്നു താമസം.
വീട്ടുജോലികള്‍ക്കായി എത്തിയതാണ് സപാനും ഭാര്യ ഭാര്യ കുസുമവും. കഴിഞ്ഞദിവസം പനി വന്നതോടെ വേളൂക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
വിദഗ്ദ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും.